കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'എരിത്രിയന്‍ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

                 പൊതുവിവരങ്ങള്‍

ജില്ല                                             : മലപ്പുറം 
വിസ്തീര്‍ണ്ണം                               : 9.32 ച.കി.മീ
കോഡ്                                       : M100200
വാര്‍ഡുകളുടെ എണ്ണം          : 53
ജനസംഖ്യ                                : 83704
പുരുഷന്മാര്‍‍                             : 41383
സ്ത്രീകള്‍‍                                 : 42321
ജനസാന്ദ്രത                              : 5555
സ്ത്രീ : പുരുഷ അനുപാതം     : 1067
മൊത്തം സാക്ഷരത                   : 69.59
സാക്ഷരത (പുരുഷന്മാര്‍ )         : 68.14
സാക്ഷരത (സ്ത്രീകള്‍ )             : 71.05
Source : Census data 2001