നിർമ്മലം ലോഗോ പ്രകാശനവും,സ്വച്ചതാഹി സേവ -അവാർഡ്, ജീവനക്കാർക്കുള്ള അനുമോദനവും

നിർമ്മലം ലോഗോ പ്രകാശനവും,സ്വച്ചതാഹി സേവ -അവാർഡ്, ജീവനക്കാർക്കുള്ള അനുമോദനവും

photo
മെഡലിന്റെ തിളക്കത്തിൽ ജന്മനാടിന്റെ ആദരം

മെഡലിന്റെ തിളക്കത്തിൽ ജന്മനാടിന്റെ ആദരം;

മുഹമദ് ബാസിലിനെയും കോച്ച് അനസിനെയും ചേർത്തുപിടിച്ച് പൊന്നാനി നഗരസഭ

പൊന്നാനി: പരിമിതികളെ അതിജീവിച്ച് കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ മുഹമ്മദ് ബാസിലിന് ജന്മനാടിന്റെ സ്നേഹാദരം.
2026 ഏഷ്യൻ പാരാ ഗെയിംസ് അത്‌ലറ്റിക്സിൽ T47 വിഭാഗത്തിൽ വെള്ളിമെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മുഹമദ് ബാസിലിനെയും ഈ വിജയത്തിലേക്ക് നയിച്ച പരിശീലകൻ അനസ്മാസ്റ്ററെയും പൊന്നാനിനഗരസഭ ആദരിച്ചു.
എം.ഇ.എസ് കോളേജ് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഹമദ് ബാസിലിനെയും പരിശീലകനെയും സ്വീകരിച്ച് നഗരസഭാ കോൺഫറൻസ് ഹാളിലേക്ക് ആനയിച്ചു. 
തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു. പരിമിതികൾ സ്വപ്നങ്ങൾക്ക് അതിരിടില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ബാസിലിന്റെ നേട്ടം പൊന്നാനിയുടെ കായികചരിത്രത്തിലെഅഭിമാന നിമിഷമാണെന്ന് ചെയർപേഴ്‌സൺ സി.വി. സുധ പറഞ്ഞു. ബാസിലിന്റെ കഴിവിനും നിശ്ചയദാർഢ്യത്തിനുമൊപ്പം ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകൻ അനസ് മാസ്റ്ററുടെ നിരന്തര പരിശ്രമവും സമർപ്പണവും പ്രത്യേകം അഭിനന്ദനാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ റീന പ്രകാശ്, ഷനിൽ കുമാർ, കൗൺസിലർ ടി.കെ. അഷ്റഫ്, ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ, മുനിസിപ്പൽ എൻജിനീയർ റഫീഖ് എന്നിവർ സംസാരിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. മഷൂദ് സ്വാഗതവും കൗൺസിലർ സാദിഖ് നന്ദിയും പറഞ്ഞു. മുഹമ്മദ് ബാസിൽ, പരിശീലകൻ അനസ് മാസ്റ്റർ, ബാസിലിന്റെ പിതാവ് സിറാജുദ്ദീൻ എന്നിവർ ആദരവിന് നന്ദി പറഞ്ഞു.

photo
പൊന്നാനി നഗരസഭ, ശുചിത്വ മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങി.

'സ്വച്ഛതാ ഹി സേവ 2026' - കൈയ്യോട് കൈ പൊതുജനാരോഗ്യ മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്‍റെ ഭാഗമായുള്ള അംഗീകാരം, ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജിയിൽ നിന്നും പൊന്നാനി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സി.വി. സുധ ഏറ്റുവാങ്ങി.

photo
കലയും കായികവും കൈകോർക്കും; കേരളോത്സവത്തെ നാടിന്റെ ആഘോഷമാക്കാൻ പൊന്നാനി

കലയും കായികവും കൈകോർക്കും; കേരളോത്സവത്തെ നാടിന്റെ ആഘോഷമാക്കാൻ പൊന്നാനി

യുവജനങ്ങളുടെ കലാ-കായിക മികവുകൾക്ക് പ്രോത്സാഹനം നൽകിയും അവരുടെ സർഗാത്മക കഴിവുകൾക്ക് ജനകീയ വേദിയൊരുക്കിയും പൊന്നാനി നഗരസഭയുടെ കേരളോത്സവം വിപുലമായി സംഘടിപ്പിക്കും.

യുവജനങ്ങളുടെ ആഘോഷം എന്നതിലുപരി കേരളോത്സവത്തെ നാടിന്റെ ഉത്സവമാക്കി മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ കേരളോത്സവം സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

യുവപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും കലാ-കായിക-സാംസ്കാരിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്താനും കേരളോത്സവം വഴിയൊരുക്കും. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ക്ലബ്ബുകൾ, വായനശാലകൾ, സാംസ്കാരിക സംഘടനകൾ, കലാ-കായിക കൂട്ടായ്മകൾ എന്നിവരെയും ഉൾപ്പെടുത്തി ആഘോഷം ജനകീയമാക്കും.

സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ. മഷൂദ്, ഷനിൽ കുമാർ, കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, പി. ശംസുദ്ദീൻ, മുനിസിപ്പൽ അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷ്, ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ, കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ ശിവകുമാർ ടി., പൊന്നാനി പോലീസ് എ.എസ്.ഐ. മനോജ് കെ.പി., ഇബ്രാഹിം പൊന്നാനി, വിവിധ ക്ലബ്ബുകൾ, വായനശാലകൾ, യുവജന സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാഭ്യാസ-കലാ-കായിക-സാംസ്കാരിക സ്ഥിരം സമിതി അധ്യക്ഷ സൗദാമിനി ടീച്ചർ സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ ജവാദ് നന്ദിയും പറഞ്ഞു.

സംഘാടക സമിതിയുടെ രക്ഷാധികാരികളായി കെ.പി. നൗഷാദലി എം.എൽ.എ., നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി എന്നിവരെയും ചെയർപേഴ്‌സണായി നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധയെയും ജനറൽ കൺവീനറായി മുനിസിപ്പൽ അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷിനെയും തെരഞ്ഞെടുത്തു.

photo